News Headline
ക്രിസ്ത വിശ്വാസം ഏറ്റ് പറഞ്ഞ് സുപ്രീം കോടതി ജസ്റ്റിസ് ന്യൂഡൽഹി : ഇന്ത്യൻ പരമോന്നത കോടതിയിലെ ആറാമത്തെ വനിതാ ജസ്റ്റിസും , തമിഴ്നാട്ടിൽ നിന്ന് സുപ്രീം കോടതി ജസ്റ്റിസായ ആദ്യ വനിത യുമായ ആർ ഭാനുമതിയാണ് ക്രിസ്തുവിശ്വാസം ഏറ്റുപറഞ്ഞത് . ഹൈന്ദവ വിശ്വാസിയായ ജസ്റ്റിസ് ഭാനുമതി , സുപ്രീം കോടതിയിലെ തന്റെ വിരമി ക്കൽ ചടങ്ങിലെ പ്രസംഗത്തിലാണ് യേശു വിശ്വാസം ഏറ്റ് പറഞ്ഞത് . ഞാൻ ഒരു ഹിന്ദുവാണ് എങ്കിലും യേശുവിന്റെ സുവിശേഷത്തിൽ ഞാൻ വിശ്വസിക്കുന്നു . യേശുവിന്റെ കൃപയിലാണ് ഞാൻ വളർന്നതും പഠിച്ചതും . ഇന്ത്യൻ ജൂഡീഷ് റിയുടെ ഭാഗമായതും മൂന്ന് പതിറ്റാണ്ടോളം സേവനം ചെയ്തതും . ഈ യാത്രയിൽ നിരവധി തടസങ്ങളുണ്ടെങ്കിലും ക്രിസ്തു എനിക്കായി കരുതിവെച്ച ദൈവീക പദ്ധതിയെ തടയാൻ ഒരു മനുഷ്യകുലത്തിനും കഴിഞ്ഞില്ല . 1988 – ൽ 33 -ാം വയസ്സിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച് , തമിഴ്നാട്ടിൽ നിന്നുള്ള ആദ്യ വനിത സുപ്രീം കോടതി ജസ്റ്റിസായ വ്യക്തിയാണ് ജസ്റ്റിസ് ഭാനുമതി .