News Headline
വത്തിക്കാൻ: മനുഷ്യർ എത്രമാത്രം ദുർബലരും, പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവരുമാണെന്ന് ഈ മഹാമാരി നമ്മെപഠിപ്പിക്കുന്നു. മനുഷ്യർ തമ്മിൽ വേർതിരിവുകൾ ഇല്ലെന്നും കൊറോണ കാലം നമ്മളെ ഓർമിപ്പിക്കുന്നു. ഈ പ്രതിസന്ധിക്കിടയിലും നിരവധി വ്യക്തികളിൽ പ്രകടമായ മനുഷ്യസ്നേഹത്തിന്‍റെയും അയൽക്കാരനോടുള്ള ക്രൈസ്തവീയ മാനവികതയുടെയും പ്രതിബദ്ധത പ്രശംസനീയമാണ്. ബുധനാഴ്ചകളിൽ ഉള്ള പതിവുള്ള പ്രതിവാര കൂടിക്കാഴ്ചയിൽ ആണ് പാപ്പാ ഇപ്രകാരം പറഞ്ഞത്
അതേസമയം, കൊറോണ വൈറസ് പൊരുതി തോൽപ്പിക്കപ്പെടേണ്ട ഒരു രോഗം മാത്രമല്ല, മറിച്ച് ഈ മഹാമാരി മനുഷ്യന്‍റെ സാമൂഹിക രോഗങ്ങളെയും അപര്യാപ്തതകളെയും കൂടി വെളിച്ചത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞ പാപ്പാ; അതിൽ പ്രധാനപ്പെട്ട ഒന്നാണ് മനുഷ്യന്റെ അന്തസ്സിനെയും ബന്ധുത്വ സ്വഭാവത്തെയും അവഗണിക്കുന്ന ‘വ്യക്തിയുടെ വികലമായ കാഴ്ചപ്പാട്’ എന്ന് ഓർമ്മിപ്പിച്ചു. ദൈവം നമ്മെ സൃഷ്ടിച്ചത് വസ്തുക്കളായിട്ടല്ല, മറിച്ച് സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുവാൻ കഴിവുള്ള, ദൈവത്തിന്‍റെ രൂപത്തിലും സാദൃശ്യത്തിലുമാണ്. അതുകൊണ്ടു തന്നെ മനുഷ്യൻ ദൈവത്തിൽ ആശ്രയം വയ്ക്കണം. പാപ്പാ ഉദ്‌ബോധിപ്പിച്ചു.