12th Aug 2020

നല്ല സമരിയാക്കാരായി പാലക്കാട് രൂപതാ വൈദികർ

“,”nextArrow”:”“,”autoplay”:true,”autoplaySpeed”:2000,”rtl”:false}’ dir=”ltr”>
2020
July 2020

2020
March 2020

2020
February 2020

2020
January 2020

News Headline

പാലക്കാട് : കോവിഡ് മൂലം മരണമടയുന്നവർക്ക് ആദരവപൂർവ്വമായ മൃതസംസ്കാരം ഉറപ്പുവരുത്തുന്നതിനും നേതൃത്വം നൽകുന്നതിനുമായി പാലക്കാട് രൂപതയിലെ വൈദികർ അംഗങ്ങളായ സമരിറ്റൻസ് എന്ന സംഘടന സ്ഥാപിതമായി . രൂപത അദ്ധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത് പിതാവിന്റയും സഹായ മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിന്റെയും ആശീർവ്വാദത്തോടെ ആരംഭിച്ച ഈ സംഘടനയിൽ നാൽപതോളം വൈദികരും, നിരവധി അൽമായരും അംഗങ്ങളാണ് . സ്ഥാപിക്കപ്പെട്ട ആദ്യദിനത്തിൽ തന്നെ കർമ്മ മണ്ഡലത്തിലേക്ക് ഇറങ്ങാൻ സാധിച്ചു . കഴിഞ്ഞ തിങ്കളാഴ്ച മരണമടഞ്ഞ വ്യക്തിയെയാണ് സംസ്കരിച്ചത്. മരിച്ച ആൾക്ക് കോവിഡ് സ്ഥിരീകരിച്ചില്ലെങ്കിലും ആരോഗ്യ വകുപ്പിന്റെ നിർദേശം പാലിച്ചുകൊണ്ടാണ് കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു മൃതദേഹം സംസ്കരിച്ചത്. തങ്ങളുടെ ആരോഗ്യവും സുരക്ഷിതത്വവും മാറ്റിവെച്ച് സമൂഹനന്മയ്ക്കായ് യത്നിക്കുന്ന പാലക്കാട് രൂപതയുടെ സമരിറ്റൻ സംഘടന പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു .

Share on facebook
Share on twitter
Share on whatsapp