Menu Close
നിന്‍റെ വിശ്വാസത്തിന്‍റെ ഉള്ളിലെന്ത്?
ഫാ. അരുണ്‍ കലമറ്റത്തില്‍
December 17, 2020

Janaprakasam

വ്യക്തതയോടെ ഉത്തരം നല്‍കാന്‍ പലര്‍ക്കും കഴിയാത്തൊരു ചോദ്യമാണിത്. ആരെങ്കിലും ചോദിക്കുന്നുവെന്നിരിക്കട്ടെ,” എന്താണ് നീ വിശ്വസിക്കുന്നത്? അഥവാ കത്തോലിക്കാ വിശ്വാസത്തിന്‍റെ ഉ ള്ളിലെന്താണുള്ളത്? എണ്ണിപ്പറയാവുന്ന എന്തുത്തരമാണ് നിങ്ങള്‍ക്കു നല്‍കാനാകുക? വിചിത്രമോ അപൂര്‍ണമോ ആയ ഉത്തരങ്ങള്‍ കേള്‍ക്കാന്‍ ഇടവന്നിട്ടുണ്ട്. ചിലരെ സംബന്ധിച്ച് കുറച്ചു സല്‍പ്രവര്‍ത്തികളാണ് വിശ്വാസം. ചിലര്‍ക്കാവട്ടെ പ്രാര്‍ത്ഥനകളും യാചനകളും. മറ്റു ചിലര്‍ക്ക് വി. ബൈ ബിളിലുള്ള ഉറപ്പാണ് വിശ്വാസം. ഇനിയും ചിലര്‍ക്ക് ദൈവമെന്നൊരു ‘ശക്തി’യുണ്ടെന്നു ള്ള ബോധ്യമുണ്ടായിരിക്കലാണത്.
ഇവിടെയാണ് വിശ്വാസത്തിന്‍റെ ഉള്ളിലെന്താണുള്ളതെന്ന ഗൗരവവും അടിസ്ഥാനപരവുമായ ചോദ്യത്തിനു നാം വ്യക്തത വരുത്തേണ്ടതായുള്ളത്! നമ്മുടെ വിശ്വാസം എന്താണെന്നും അതിനുള്ളില്‍ എന്തൊക്കെയുണ്ടെന്നും ആധികാരികമായി, കുറഞ്ഞവാക്കുകളില്‍ അക്കമിട്ട് പറഞ്ഞു കൊടുക്കാന്‍ നമുക്കു കഴിയേണ്ടതുണ്ട്. നാമിവിടെ മൂന്ന് കാര്യങ്ങള്‍ പറയും. 

1. എന്താണ് വിശ്വാസം. 2, രണ്ട് നെടുംതൂണുകളില്‍ വിശ്വാസം താങ്ങിനിര്‍ത്തപ്പെട്ടിരിക്കുന്നു. 3. വി ശ്വാസത്തിന്‍റെയുള്ളില്‍ 4. ഘടകങ്ങള്‍ അഥവാ മേഖലകള്‍ ഉണ്ട്.
എന്താണ് യഥാര്‍ത്ഥത്തില്‍ വിശ്വാസം
നമ്മുടെ പൊതുസമൂഹത്തില്‍ ദൈവത്തെ നിഷേധിക്കാത്തവരെയൊക്കെ വിശ്വാസികളെന്ന് പൊതുവില്‍ വിളിക്കാറുണ്ട് എന്നത് രസകരമായ ഒരു യാഥാര്‍ത്ഥ്യമാണ്. പലപ്പോഴും മാധ്യമങ്ങളിലും വ്യക്തി കള്‍ നടത്തുന്ന മതപരമായ അവകാശവാദങ്ങളിലും (ഉദാ.” ഞാനും ഒരുവിശ്വാസിയാണ്. അതുകൊണ്ട് (ഞാനെന്തുചെയ്താലും പള്ളിക്കല്ലറയില്‍ അടക്കപ്പെടാനുള്ള എന്‍റെ അവകാശത്തെ ആര്‍ക്കും തടയാനാവില്ല”) ഉയര്‍ന്നു കേള്‍ക്കുന്ന ‘ വിശ്വാസി’ എന്ന പദത്തിനര്‍ത്ഥം ഏതെങ്കിലുമൊരു മതത്തിന്‍റെ അംഗമായിരിക്കുന്ന ഒരാള്‍ എന്നുമാത്രമാണ്. ആരാണ് വിശ്വാസി എന്ന ചോദ്യത്തിന് ഏറ്റവുമധികം ആളുകള്‍ പറയാനിടയുള്ള ഉത്തരം ‘ദൈവമുണ്ട്’ എന്നുറപ്പുള്ള ആള്‍ എന്നാണ്! ഈശോ ദൈവമാണെന്നും വി. കുര്‍ബാനയില്‍ യഥാര്‍ത്ഥത്തില്‍ ഈശോയാണ് സന്നിഹിതനാകുന്നതെന്നും ദൈവം ത്രിത്വമാണെന്നുമൊക്കെ ഉറപ്പുള്ള ഒരാളെ ‘വിശ്വാസി’ എന്നുവിളിക്കാമോ?
ഇല്ല എന്നതാണ് രസകരമായ ഉത്തരം! കാരണം ആ ഉറപ്പാണ് വിശ്വാസമെങ്കില്‍ ഈ കാര്യങ്ങള്‍ നമ്മളെക്കാള്‍ വ്യക്തമായി അറിയാവുന്ന ‘ഒരാ ള്‍’ പിശാചായിരിക്കുമല്ലോ.” മഹോന്നതനായ ദൈവത്തിന്‍റെ പുത്രാ, യേശുവേ” (മര്‍.5.7) എ ന്നാണ് അപ്പസ്തോലന്‍മാര്‍ ക്കും മുന്‍പേ പിശാച് യേശുവനെ അഭിസംബോധന ചെയ്യുന്നത്! അതുകൊണ്ട് പിശാചൊരു ‘നല്ല ദൈവവിശ്വാസിയാണെ’ന്ന് ആരും പറയില്ലല്ലോ!! അപ്പോള്‍ അതുമാത്രമല്ല വിശ്വാസം. (കത്തോലിക്ക വിശ്വാസത്തെ അതിന്‍റെ പൂര്‍ണ്ണതയില്‍ ലളിതമായി നിര്‍വ്വചിക്കാവുന്നതിങ്ങനെയാണ്. “തിരുസഭയുടെ ബോധ്യങ്ങളിലും ജീവിതത്തിലുമുള്ള പങ്കുചേരലാണ് വിശ്വാസം”. തിരുസഭ ക്രിസ്തുവിന്‍റെ ശരീരമാണ്. തിരുസഭയുടെ ബോധ്യങ്ങളെ/ വിശ്വാസത്തെ വിളിക്കുന്നത് ‘അപ്പസ്തോലിക വി ശ്വാസം’ എന്നാണ്. “അപ്പസ്തോലന്മാര്‍ ക്രിസ്തുവില്‍ നിന്നും എന്തു സ്വീകരിച്ചുവോ, അവര്‍ എന്ത് തലമുറകളിലൂടെ പകര്‍ന്നുകൊടുത്തുവോ, ആ വിശ്വാസത്തിലാണ് നാം പങ്കുചേരുന്നത്. ശ്ലൈഹിക പിന്തുടര്‍ച്ചയിലധിഷ്ഠിതമായ ബോധ്യങ്ങളാണ് നമ്മുടെ വിശ്വാസം. ക്രി സ്തുശരീരമായ സഭയുടെ ജീവിതത്തില്‍ പങ്കുചേരലാണ് വിശ്വാസത്തിന്‍റെ പ്രവര്‍ത്തികള്‍. ഇങ്ങനെ ശ്ലൈഹിക സഭയുടെ ക്രിസ്തുവില്‍ നിന്നും പകര്‍ന്നുകിട്ടിയ ബോധ്യങ്ങളി ല്‍ പങ്കുചേരുകയും ആ ജീവിതത്തില്‍ പങ്കാളിയാകുകയും ചെയ്യുന്ന പ്രവര്‍ത്തിയെയാണ് വിശ്വാസമെന്നും അങ്ങനെ ചെയ്യുന്ന ഒരാളെയാണ് വിശ്വാസിയെന്നു വിളിക്കേണ്ടത്!
വിശ്വാസത്തിന്‍റെ രണ്ട്
നെടും തൂണുകള്‍.

കത്തോലിക്കാ വിശ്വാസമെന്ന മഹാസൗധം നിലകൊ ള്ളുന്നത് രണ്ട് നെടും തൂണികളിലാണ്. വി. പാരമ്പര്യവും വി. ഗ്രന്ഥവുമാണവ!
ശ്ലീഹന്മാര്‍ മുതല്‍ ഇന്നുവരെ സ്വീകരിക്കുകയും കൈമാറ്റം ചെയ്യുകയും പരിശുദ്ധാത്മാവ് കാലാകാലങ്ങളിലൂടെ പരിപോഷിപ്പിക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന ചലനാത്മക വിശ്വാസനിക്ഷേപമാണ് വി. പാരമ്പര്യം. അത് ഒരു പരിധിവരെ അലിഖിതവും അദൃശ്യവുമാണ്. സഭയുടെ വളര്‍ച്ചയുടെ നാഴികകല്ലുകളില്‍ വി.പാരമ്പര്യത്തിന്‍റെ മുദ്രയുണ്ട്. വചനത്തിന്‍റെ ലി ഖിതരൂപത്തിന്‍റെ ക്രോഡീകരണവും പരി. സൂനഹദോസുകളുടെ പ്രബോധനങ്ങളും ഉള്‍പ്പെടെ പരിശുദ്ധാത്മാവ് സഭയില്‍ പ്രവര്‍ത്തിച്ച സകലത്തിന്‍റെയും സമാഹാരമാണ് വി. പാരമ്പര്യം. തിരുസഭതന്നെയാ ണ് വി.പാരമ്പര്യത്തിന്‍റെ ദൃശ്യരൂപം!
വി. ഗ്രന്ഥമെന്നത് എഴുതപ്പെട്ട വചനമാണ്. എഴുതപ്പെട്ട വചനം തിരുസഭയുടെ അമൂല്യ സമ്പത്തും ജീവിത നിയമവുമാണ്. ക്രിസ്തുതന്നെയായ പുതിയ നിയമവും അതിലേക്കു വിരല്‍ ചൂണ്ടുന്ന പഴയനിയമവും ചേര്‍ന്നതാണത്. പലപ്പോഴും നാം വി. ഗ്രന്ഥത്തെമാത്രമാണ് വിശ്വാസത്തിന്‍റെ അടിത്തറയായി പരിഗണിക്കാറുള്ളൂ എന്നത് ഗൗരവമു ള്ള പിശകാണ്.
വി. പാരമ്പര്യവും വി.ഗ്രന്ഥവും അവയുടെ മഹത്വത്തിന്‍റെ കാര്യത്തില്‍ തുല്യമാണെങ്കിലും മുന്‍ഗണനാക്രമത്തില്‍ വി.പാരമ്പര്യത്തിനുതന്നെയാ ണ് പ്രാമുഖ്യമെന്നത് നമ്മെ അ ത്ഭുതപ്പെടുത്തും! “ബൈബിളിനുമുന്‍പ് സഭയുണ്ട്! “എന്ന വിശ്വാസ രഹസ്യം മനസ്സിലാക്കിയാല്‍ ഈ പ്രശ്നം പരിഹരിക്കപ്പെടും. തിരുസഭയുടെ സജീവവും മഹത്വപൂര്‍ണവുമാ യ പാരമ്പര്യത്തിലെ സുപ്രധാനമായ ഒരു സംഭവമാണ് വചനത്തിന്‍റെ രൂപീകരണം. ബൈ ബിള്‍ എഴുതപ്പെട്ടത് തിരുസഭയിലാണ്. വചനം തിരുസഭയ്ക്കു നല്‍കപ്പെട്ടതാണ്. വചനത്തിന്‍റെ ലിഖിതരൂപം മാത്രമാണ് ബൈബിളിലുള്ളത്. വചനം എഴുതപ്പെടാത്ത രൂപത്തില്‍ തിരുസഭാപാരമ്പര്യത്തിലുണ്ട്. അതിനാല്‍ വി. പാരമ്പര്യവും വി. ഗ്രന്ഥവും കൂടിച്ചേരുമ്പോള്‍ മാത്രമേ വചനം പൂര്‍ണമാകുന്നുള്ളൂ. ഇവിടെയാണ് പ്രൊട്ടസ്റ്റന്‍റ്, പെന്തക്കൊ സ്ത് വിഭാഗങ്ങളുടെ പരാജയം. തിരുസഭയെ തള്ളിക്കളയുന്നതോടെ ബൈബിള്‍ പോലും ‘വചന’ മല്ലാതായിത്തീരുന്നുവെന്ന് പരി. പിതാവ് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ പഠിപ്പിച്ചു. തിരുസഭാപാരമ്പര്യത്തില്‍ നിന്നും പുറത്തെടുത്താല്‍ ബൈബിള്‍ ഒരു ‘പുസ്തകം’ മാത്രമാണ്. ബൈബിള്‍ വചനമാകണമെങ്കില്‍ തിരുസഭയുടെ സജീവപാരമ്പര്യത്തില്‍ അത് വായിക്കപ്പെട ണം. ബൈബിള്‍ മാത്രം മതി എന്ന പ്രൊട്ടസ്റ്റന്‍റ് വീ ക്ഷണം അങ്ങനെയാണ് ബൈ ബിളിനെപോലും മനസ്സിലാക്കാന്‍ ക ഴിയാത്ത അവസ്ഥയില്‍ പ്രൊ ട്ടസ്റ്റന്‍റുകാരെ എത്തിച്ചത്.
ദൈവിക വെളിപാടിന്‍റെ കൈമാറലും വ്യാഖ്യാനവും ഭരമേറ്റിട്ടുള്ള സഭ “വെളിപ്പെടുത്തപ്പെട്ടിട്ടുള്ള എല്ലാ സത്യങ്ങളെയുംകുറിച്ചുള്ള ഉറപ്പു കൈ വരിക്കുന്നത് വി. ഗ്രന്ഥത്തില്‍ നിന്നുമാത്രമല്ല. അതിനാല്‍ വി. ഗ്രന്ഥവും പാരമ്പര്യവും സമാനമായ ഭക്തിബഹുമാനങ്ങളോടെ സ്വീകരിക്കപ്പെടുക യും ആദരിക്കപ്പെടുകയും ചെയ്യേണ്ടതാണ്.” 
വിശ്വാസത്തില്‍ നാലു
ഘടകങ്ങളുണ്ട്!

കത്തോലിക്ക വിശ്വാസത്തില്‍ നാല് ഘടകങ്ങളുണ്ട്. അവനാലും ഒരുമിച്ചുണ്ടായിരിക്കുന്ന അവസ്ഥയെയാണ് വി ശ്വാസിയായിരിക്കുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അവ ഏതെല്ലാമെന്നു നോക്കാം.
1. വിശ്വാസസത്യങ്ങള്‍:ڈ
സത്യവിശ്വാസത്തിന്‍റെ തത്വങ്ങളെ അഥവാ പ്രബോധനങ്ങളെ ബോധ്യപ്പെടത്തുകയും ഏറ്റുപറയുകയും ചെയ്യുക എന്നതാണത്. വിശ്വാസപ്രമാണത്തില്‍ അവ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ദൈവം മനുഷ്യനു വെളിപ്പെടുത്തിയ സകല ദൈവിക രഹസ്യങ്ങളുടെയും ഏറ്റു പറച്ചിലാണത്. അത്. ദൈവാവിഷ്കരണം അഥവാ ദൈവത്തിന്‍റെ സ്വയം വെളിപ്പെടുത്തലിനോട് ഒരു വിശ്വാസി നടത്തുന്ന സമ്മതപ്രകടനവും ഏറ്റു പറച്ചിലുമാണ്.
ത്രിത്വം എന്ന രഹസ്യമാണ് വിശ്വാസ പ്രഖ്യാപനത്തിന്‍റെ ഉള്ളടക്കം. നമ്മുടെ വിശ്വാസ പ്രഖ്യാപനം ത്രിത്വൈക രഹസ്യത്തിന്‍റെ വിപുലഭാവമാണ് എന്ന് നാം ശ്രദ്ധിച്ചിട്ടുണ്ടാകും. ആദ്യം പിതാവിലു ള്ള വിശ്വാസവും പിന്നീട് മനുഷ്യാവതാരം ചെയ്ത് കുരിശില്‍ മരിച്ച് ഉയിര്‍ത്ത് വീണ്ടും വരാനിരിക്കുന്ന പുത്രനിലുള്ള വിശ്വാസവും തുടര്‍ന്ന് സഭയെ നയിക്കുകയും കൂദാശകള്‍ നല്‍കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിലുള്ള വിശ്വാസവുമാണ് വിശ്വാസപ്രമാണത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ളത്. തിരുസഭയുടെ സത്യവിശ്വാസത്തിന്‍റെ എല്ലാ ഘടകങ്ങളും ഒന്നൊഴി യാതെ വിശ്വസിക്കാന്‍ നാം ക ടപ്പെട്ടിരിക്കുന്നു. കത്തോലിക്കാസഭയുടെ സത്യവിശ്വാസത്തിന്‍റെ ഏതെങ്കിലും ഒരു ഭാ ഗം നിഷേധിക്കുകയും ബാക്കിയെല്ലാം അംഗീകരിക്കുകയും ചെയ്താലും അയാള്‍ കത്തോലിക്കാ വിശ്വാസിയായിരിക്കുകയില്ല!
2. വിശ്വാസം അനുഭവിക്കല്‍ അഥവാ കൂദാശകള്‍
ഏറ്റുപറയുന്ന വിശ്വാസം ജീവിതത്തില്‍ അനുഭവിക്കുകയാണ് വിശ്വാസത്തിന്‍റെ രണ്ടാമത്തെ ഘടകം. അത് കൂദാശകളിലാണ് സംഭവിക്കുന്ന്. ഉദാഹരണമായി പഠിച്ചറിയുകയും ഏറ്റുപറയുകയും ചെയ്യുന്ന ഈശോയെ ഒരാള്‍ അനുഭവിക്കുന്നത് വി.കുര്‍ബാനയിലാണ്. അഥവാ, ക്രിസ്തുവിന്‍റെ പൗരോഹിത്യത്തെയും തിരുസഭയുടെ പാപമോചനാധികാരത്തെയും പഠിക്കുകയും ഏറ്റു പറയുകയും ചെയ്ത ഒരാള്‍ അത് സ്വജീവിതത്തില്‍ അനുഭവിക്കുന്നത് പരി. കുമ്പസാരത്തിലാണ്. അതുകൊണ്ട് കൂദാശകളെക്കുറിച്ചുള്ള അറിവും കൂദാശാ ജീവിതവും കൂടാതെ ഒരാള്‍ വിശ്വാസിയെന്നു വിളിക്കപ്പെടുകയില്ല.
3. വിശ്വാസത്തിന്‍റെ ജീവിതം: ഏറ്റുപറയുകയും അനുഭവിക്കുകയും ചെയ്ത വിശ്വാസത്തിന്‍റെ ജീവിക്കലാണിത്. വിശ്വാസാധിഷ്ഠിത ധാര്‍മ്മിക ജീ വിതമാണത്. ദൈവകല്‍പ്പനകളാണ് ഈ ജീവിതത്തിന്‍റെ അ ടിസ്ഥാനം.പത്തുകല്‍പ്പനകള്‍. പത്തുനിയമങ്ങള്‍ എന്നതിനേക്കാള്‍ മനുഷ്യന്‍റെ അനുദിന ജീവിതത്തിന്‍റെ പത്ത് മേഖലകളാണ്. ദൈവത്തോടും മനുഷ്യനോടും ഒരു വിശ്വാസി പുലര്‍ത്തേണ്ട ബന്ധത്തിന്‍റെ സൂക്ഷ്മാംശങ്ങളാണവ. ഉദാഹരണമായി മാതാപിതാക്കളെ ബഹുമാനിക്കുക എന്ന കല്‍പ്പനയില്‍ എന്തെല്ലാം ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? മാതൃത്വത്തെയും പിതൃത്വത്തെയും സമഗ്രമായി ആദരിക്കല്‍ മാത്രമല്ലത്. കുടുംബത്തെകുറിച്ചുള്ള ദൈവികപദ്ധതിയുടെ ഉ ത്തരവാദിത്തങ്ങളും കടമക ളും കുടുംബത്തിന് വലിയ കുടുംബമായ സമൂഹത്തോടുണ്ടാകേണ്ട ബന്ധവും കുടുംബാംഗങ്ങള്‍ക്കു പരസ്പരമുണ്ടാകേണ്ട കടമകളും മക്കളുടെയും മാതാപിതാക്കളുടെ യും ഉത്തരവാദിത്തങ്ങളും കുടുംബവും തിരുസഭാകുടുംബവും തമ്മിലുള്ള ബന്ധവും രാഷ്ട്രത്തോടുള്ള ബന്ധവും രാ ഷ്ട്രാധികാരികളുടെ സ്ഥാനവും ദൗത്യവും രാഷ്ട്രവും സഭയും തമ്മിലുള്ള ഇടപെടലുകളുടെ മേഖലകളും മുതല്‍ പൗരന്മാരുടെ കടമകള്‍ വ രെ ഈ കല്‍പ്പനയുടെ പരിധിയില്‍ പെടുന്നു എന്നറിയു മ്പോഴാണ് ഓരോ കല്‍പ്പനക ളും അനുദിന ജീവിതത്തന്‍റെ ഓരോ സൂക്ഷാംശങ്ങളെയും എങ്ങനെ ചൂഴ്ന്നു നില്‍ക്കുന്നുവെന്ന് നാമറിയുന്നത്.
4. വിശ്വാസത്തിന്‍റെ ബന്ധം അഥവാ പ്രാര്‍ത്ഥന: ദൈവത്തോടുള്ള വിശ്വാസത്തിന്‍റെ ബന്ധപ്പെടലാണ്. കര്‍തൃപ്രാര്‍ത്ഥനയുടെ സൂ ക്ഷാംശങ്ങളില്‍ ഈ ബന്ധത്തിന്‍റെ അര്‍ത്ഥതലങ്ങള്‍ കാണാം. പ്രാര്‍ത്ഥിക്കുന്നു എന്ന ത് വിശ്വാസത്തിന്‍റെ ഭാഗമാണ്.
ഈ നാലുതലങ്ങളും സമന്വയിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ വിശ്വാസം. ഒരാള്‍ വിശ്വാസിയായിരിക്കുന്നു എന്നു പറയണമെങ്കില്‍ ആ വ്യക്തി ക്ക് സത്യവിശ്വാസത്തിന്‍റെ പ്രബോധനങ്ങളെക്കുറിച്ച് അ റിവും ബോധ്യവും ഉണ്ടായിരിക്കണം, കൂദാശകളിലൂടെ അതനുഭവിക്കണം, സത്പ്രവര്‍ത്തികളുടെ ധാര്‍മ്മിക ജീവിതം ന യിക്കണം, പ്രാര്‍ത്ഥനാ ജീവിതമുണ്ടായിരിക്കുകയും വേണം!
സത്യവിശ്വാസ പ്രബോധനത്തിന്‍റെ 4 ഉറവിടങ്ങള്‍
സഭയുടെ കൈമാറ്റം ചെ യ്യപ്പെട്ടു കിട്ടിയ സത്യവിശ്വാസത്തിന് നാല് ഉറവിടങ്ങളുണ്ട്.
1. വി. ഗ്രന്ഥം: എഴുതപ്പെട്ട വചനമായ വി.ഗ്രന്ഥം വിശ്വാസരഹസ്യങ്ങളുടെ പ്രധാന സ്രോ തസ്സാണ്. വചനം സഭയുടെ വിശ്വാസത്തിന്‍റെ അടിത്തറയാണ്. ദൈവം നേരിട്ട് സംസാരിക്കുകയാണ് വചനം വഴി.
2. സഭാപിതാക്കന്മാരുടെ രചനകള്‍: മിശിഹായുടെ കാലത്തോട് അടുത്തു ജീവിച്ചവ രും അപ്പസ്തോലിക വിശ്വാസത്തിന്‍റെ ദൃക്സാക്ഷികളുമൊക്കെയാണ് സഭാപിതാക്കന്മാര്‍. അവരുടെ വചന വ്യാഖ്യാനങ്ങളും മറ്റും രചനകളും സഭയുടെ വിശ്വാസത്തിന്‍റെ അമൂ ല്യ സമ്പത്താണ്.
3. ആരാധനാക്രമം: ആരാധനാക്രമം ഒരേസമയം പ്രാര്‍ത്ഥനയും വിശ്വാസപ്രബോധനവുമാണ്. സഭയുടെ പ്രാര്‍ത്ഥനകളില്‍ അവള്‍ എന്തു വിശ്വസിക്കുന്നുവെന്ന് വ്യക്തമാക്കപ്പെടുന്നു. ആദിമ സഭ മുതല്‍ കൈ മാറ്റം ചെയ്യപ്പെട്ട അമൂല്യസമ്പത്താണിത്.
4.സഭയുടെ പ്രബോധനാധികാരം: ‘മജിസ്തേരിയം’ എന്നു വിളിക്കപ്പെടുന്ന സഭയുടെ പ്രബോധനാധികാരം മാര്‍പാപ്പതലവനായിരിക്കുന്ന മെത്രാന്‍ സംഘത്തില്‍ നിക്ഷിപ്തമായിരിക്കുന്നു. അവരുടെ പഠനങ്ങളും പ്രബോധനങ്ങളും വിശ്വാസത്തിന്‍റെ അടിത്തറകളാണ്.
ചുരുക്കത്തില്‍ വിശ്വാസമെന്നത് ചില തോന്നലുകളോ, ദൈ വമുണ്ടെന്ന വെറും ഉറപ്പുമാത്രമോ അല്ല. വിശ്വാസം ഒരു പ്ര വര്‍ത്തിയാണ്. അത് ഒരാള്‍ സ ഭയുടെ ബോധ്യങ്ങളില്‍ ബോ ധപൂര്‍വ്വം പങ്കുചേരാനെടുക്കു ന്ന ഒരു നിലപാടാണ്.

Share on facebook
Share on twitter
Share on whatsapp