Menu Close
കേരളസഭയില്‍ വിശ്വാസനഷ്ടത്തിന്‍റെ ലക്ഷണങ്ങള്‍ :ഡോ. മാത്യു ഇല്ലത്തുപറമ്പില്‍
December 11, 2020

Janaprakasam

ക്രിസ്തീയ വിശ്വാസപ്പെരുമയുടെ കൊടിയടയാളങ്ങള്‍ കേരളത്തില്‍ വ ളരെ പ്രകടമാണ്. ശക്തമായ ക്രൈസ്തവ കൂട്ടായ്മകള്‍, ഇഷ്ടംപോലെ ദൈവാലയങ്ങള്‍, നിറഞ്ഞു കവിയുന്ന ധ്യാനകേന്ദ്രങ്ങള്‍, സേവനപ്പെരുമയുള്ള ക്രിസ്തീയ സ്ഥാപനങ്ങള്‍, ക്രൈസ്തവരുടെ സാമൂഹികസാന്നിധ്യം, സമൃദ്ധമായ സമര്‍പ്പിത ദൈവ വിളികള്‍…. ഇതൊക്കെയു ണ്ടെങ്കിലും ക്രിസ്തീയ സ മൂഹത്തില്‍ അപകടകരമായ വിശ്വാസക്ഷയം സം ഭവിക്കുന്നുണ്ട് എന്ന് ചി ന്താശീലരായ ക്രൈസ്ത വര്‍ നിരീക്ഷിക്കുന്നുണ്ട്. ഇങ്ങനെപോയാല്‍ ഒരു വിശ്വാ സക്കൂട്ടായ്മ എന്ന നിലയില്‍ ക്രൈസ്തവരുടെ ഭാവി എന്താ കും എന്ന് ന്യായമായും ആശ ങ്കപ്പെടുന്നവരുണ്ട്. ഇത് ഈ കാലഘട്ടത്തിന്‍റെമാത്രം പ്ര ത്യേകതയല്ല. വിശ്വാസജീവി തത്തില്‍ വൃദ്ധി ക്ഷയങ്ങള്‍ എ ല്ലാ കാലഘട്ടത്തിലും ഉണ്ടാ യിട്ടുണ്ട്. തങ്ങ ളുടേത് ഏറ്റവും മോശപ്പെട്ട കാലമാണെന്ന് പ രിതപിച്ചവര്‍ എക്കാലത്തും ഉ ണ്ടായിരുന്നു. എന്നാല്‍ ഇക്കാ ലത്ത് വിശ്വാസജീവിതത്തെ സവിശേഷമാംവിധം ദുര്‍ബ ലപ്പെടുത്തുന്ന ഘടകങ്ങള്‍ വി ശ്വാസ സമൂഹത്തിനകത്തും പുറത്തും കാണുന്നുണ്ട്. വി ശ്വാസക്ഷയത്തിന്‍റെ ഏതാ നും ലക്ഷണങ്ങളും അവക്കു ള്ള കാരണങ്ങളുമാണ് നാമി വിടെ പരിഗണിക്കുന്നത്. താ ഴെ പറയാന്‍ പോകുന്ന കാര്യ ങ്ങളില്‍ ചിലതെങ്കിലും തര്‍ക്ക വിധേയമാണെന്നും സാമാന്യ വത്ക്കരണത്തിന്‍റെ ദോഷങ്ങ ള്‍ അവക്കുണ്ടെന്നും സമ്മതി ക്കുന്നു. കണക്കെടുപ്പുകള്‍ക്ക് പിടിതരാത്ത ആന്തരികചൈ തന്യമായ വിശ്വാസത്തെക്കുറി ച്ച് ഇങ്ങനെയല്ലാതെ പറയാന്‍ തരമില്ല.
വിശ്വാസ ശോഷണത്തിന്‍റെ സൂചനകള്‍
ക്രിസ്തീയ വിശ്വാസികളു ടെ ഇടയില്‍ സംഭവിക്കുന്ന വി ശ്വാസശോഷണത്തിന്‍റെ സൂ ചനയായി പല സംഭവങ്ങളും ചില ശൈലികളും എടുത്തു കാണിക്കാന്‍ സാധിക്കും. ഉദാ ഹരണത്തിന്, കൂസലെന്യേ സ്വന്തം വിശ്വാസപ്രമാണങ്ങള്‍ ഉപേക്ഷിച്ച് അന്യമതങ്ങളിലേ ക്ക് വിവാഹിതരായിപ്പോകു ന്നവര്‍, വിശ്വാസകാര്യങ്ങളില്‍ ഉദാസീനത കാണിക്കുന്നവ രുടെ എണ്ണം, പന്ത്രണ്ടുവര്‍ഷ ത്തെ വിശ്വാസപരിശീലന ത്തിനുശേഷം വിശുദ്ധ ബലി യര്‍പ്പണത്തിനു വരാതെ പോ കുന്ന ചെറുപ്പക്കാര്‍ അങ്ങനെ പലതും. ആചാരാനുഷ്ടാനങ്ങ ളുടെയും ഭക്തകൃത്യങ്ങളുടെ യും തോതനുസരിച്ചുള്ള ഗു ണപരമായ മാറ്റം വ്യ ക്തിജീത ത്തിലും സമൂഹജീവിതത്തി ലും കാണുന്നില്ല എന്ന വസ് തുത. സത്യം, നീതി, കരുണ, സഹിഷ്ണത, സാഹോദര്യം എന്നീ മൂല്യങ്ങള്‍ പാലിക്കാന്‍ വിശ്വാസം നമ്മെ നിര്‍ബന്ധി ക്കാത്ത അവസ്ഥ. പ്രശ്നഭരി തമായ കുടുംബങ്ങളുടെയും മുറിവേറ്റ വ്യക്തികളുടെയും എണ്ണം കൂടിവരുന്നു എന്ന സ ത്യം. ഇവയെല്ലാം വാസ്തവ ത്തില്‍ മഞ്ഞുമലയുടെ ദൃശ്യ ഭാഗം മാത്രമാണ്. അതായത്, യഥാര്‍ഥ വിഷയം അഗോചര മാണെങ്കിലും അടിത്തട്ടില്‍ അത് ശക്തമായി നിലകൊള്ളു ന്നുണ്ട്. ‘വിലപ്പെട്ട വിശ്വാസത്തെ’ (2 പത്രോ 1:1) വിശ്വാസികള്‍ നിസ്സാരമായി കണക്കാക്കുന്നു എന്നതാണ് യഥാര്‍ഥ വിഷയം. ഇത് സാധൂകരിക്കു ന്ന നാലു കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് ആദ്യം.
ഒന്ന്, പരത്തിയെടുത്ത വി ശ്വാസം മുനയും മൂര്‍ച്ചയും കളഞ്ഞ് അടി ച്ചുപരത്തി സുഖപ്രദവും രസകരവുമാക്കി നാം ക്രിസ്തീയ വിശാസത്തെ പലപ്പോഴും മാറ്റുന്നുണ്ട്. നല്ലൊരു പരിധിവ രെ വിശ്വാസവ്യാ ഖ്യാനങ്ങളി ലുടെയും അംഗീകൃത ജീവിത ശൈലികളിലൂടെയുമാണ് ഇത് സംഭവിക്കുന്നത്. അതായത്, സുവിശേഷപ്രമാണങ്ങളും ക്രിസ്തീയ മൂല്യങ്ങളും വ്യാ ഖ്യാനിച്ച് അവ എങ്ങനെയാ യാലും കുഴപ്പമില്ല എന്ന പരു വത്തിലാക്കുന്നുണ്ട് നമ്മള്‍. ക്രിസ്തു ഏകരക്ഷകനാണ് എന്ന കാര്യത്തിലാണെങ്കിലും ശത്രുക്കളോട് ക്ഷമിക്കണം എ ന്ന ധാര്‍മ്മിക നിയമത്തിന്‍റെ കാര്യത്തിലായാലും നീക്കു പോക്കുകള്‍ കണ്ടെത്തുന്നവ രുടെ എണ്ണം കൂടുന്നുണ്ട്. വി ശ്വാസത്തിന്‍റെ കടമകള്‍ യഥാ തഥം ജീവിക്കപ്പെടുന്നില്ല എ ന്നതല്ല വലിയ പ്രശ്നം. മറിച്ച്, വിശ്വാസത്തിന്‍റെ മാനദ ണ്ഡങ്ങള്‍ സൗകര്യ പ്രദമാ യ രീതിയില്‍ നാം താഴ്ത്തി പ്രതിഷ്ഠിക്കുന്നു എന്നതാ ണ് കൂടുതല്‍ അപകടകരം.
വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയെക്കുറിച്ച് ഒരു ഐതിഹ്യം: ഫ്രാന്‍സീ സെന്ന ധനാഢ്യനായ യു വാവ് ഒരുനാള്‍ വിശുദ്ധ ബലിയില്‍ സംബന്ധിക്കു കയായിരുന്നു. പുരോഹി തന്‍ അന്ന് വായിച്ച സുവി ശേഷഭാഗം ഈശോയുടെ ഈ വാക്കുകളായിരുന്നു: ആരെങ്കിലും എന്നെ അ നുഗമിക്കാന്‍ ആഗ്രഹിക്കു ന്നെങ്കില്‍ അവന്‍ തന്നെ ത്തന്നെ പരിത്യജിച്ച് തന്‍റെ കുരിശുംവഹിച്ച് എന്‍റെ പി ന്നാലെ വരട്ടെ (ലൂക്കാ9:23).
ഈ വാക്കുകള്‍ ഫ്രാന്‍ സീസിനെ ആദ്യമൊന്ന് സ്പര്‍ ശിച്ചു; പിന്നെ അലട്ടാന്‍ തുട ങ്ങി. കുര്‍ബ്ബാനക്കുശേഷം സ ങ്കീര്‍ത്തിയിലെത്തി ആ വൃദ്ധ പു രോഹിതനോട് ഫ്രാന്‍സീ സ് ചോദിച്ചു, അച്ചോ, സുവി ശേഷത്തില്‍ ഇന്ന് കേട്ട കാര്യം ഈശോ ശരിക്കും ഉദ്ദേശിച്ചിട്ടു ണ്ടോ, അതോ ആലങ്കാരികമാ യി പറഞ്ഞതാണോ? തെല്ലൊ ന്ന് ആലോചിച്ചിട്ട് അദ്ദേഹം പ റഞ്ഞു, ഈശോ ഇത് ശരിക്കും ഉദ്ദേശിച്ചതാണ്. പക്ഷേ, ഇത് പാലിക്കാന്‍ എല്ലാവര്‍ക്കും പ റ്റുന്നില്ല എന്നേയുള്ളൂ. ഈ മ റുപടി ഫ്രാന്‍സീസിന്‍റെ തല വര മാറ്റിയെഴുതി. മുകളില്‍ പ റഞ്ഞ യേശുവചനം വായിച്ചിട്ട് എല്ലാവരും ഫ്രാന്‍ സീസിനെ പ്പോലെ ആകുന്നില്ല എന്നത ല്ല വിശ്വാസക്ഷയത്തിന്‍റെ അ ടയാളം. അദ്ദേഹം ഉന്നയിച്ച ചോദ്യം ചോദി ക്കാന്‍പോലും നമുക്ക് കഴിയുന്നില്ല എന്നതാ ണ് ശരിക്കള്ള വിശ്വാസപ്രതി സന്ധി. മേലുദ്ധരിച്ച യേശുവ ചനം ഏതു സുവിശേഷത്തി ല്‍, എത്രാം അദ്ധ്യായം, എത്രാം വാക്യം എന്നുമാത്രം പഠിപ്പി ക്കുകയും എന്നാല്‍ ഫ്രാന്‍ സീ സ് ഉന്നയിച്ച സംശയം ചോദി ക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കാ തിരിക്കുകയും ചെയ്യുന്നതാണ് നമ്മുടെ വിശ്വാ സപരിശീലന ത്തിന്‍റെ പരാജയം.
രണ്ട്, നമ്മുടെ വിശ്വാസ ത്തില്‍ വിശ്വാസ പ്രമാണങ്ങ ളും ദൈവശാസ്ത്രവ്യാഖ്യാന ങ്ങളും ആചാരാനുഷ്ടാനങ്ങ ളും മുന്നിട്ടു നില്ക്കുകയും ഈ ശോയുമായുള്ള ബന്ധം പിന്നി ട്ടു നില്ക്കുകയും ചെയ്യുന്ന സാഹചര്യം പൊതു വേയുണ്ട്. അതായത്, വിശ്വാസം ബുദ്ധി പരമായ സമ്മതം  മാത്രമായി ചുരുങ്ങി. ദൈവം ത്രിത്വൈക ദൈവമാ ണ്; ഈശോ മനുഷ്യനായിപ്പി റന്ന ദൈവമാണ്; മറിയം അമ ലോത്ഭവയാണ് എന്നീ കാര്യ ങ്ങളോടൊന്നും വിശ്വാസിക്ക് എതിര്‍പ്പില്ല, സമ്മതം മാത്രമേ യുള്ളൂ. എന്നാല്‍ അതിന്‍റെ അ ര്‍ഥം പരിശുദ്ധ ത്രിത്വ ത്തോടോ പരിശുദ്ധ കന്യാമറിയത്തോടോ വിശ്വാസിക്ക് വ്യക്തിപരമായ ബന്ധമുണ്ട് എന്നുമല്ല. ഫല ത്തില്‍ ഈശോയെന്ന വ്യക്തി യിലേക്ക് എത്താതെ ബുദ്ധിപ രമായ ഉള്ളടക്കമായി വിശ്വാ സം ചുരുക്കപ്പെട്ടിരിക്കുന്നു. അതായത്, ദൈവത്തെ സ്നേ ഹിക്കാതെയും ആരാധിക്കാ തെയും പ്രാര്‍ഥിക്കാതെയും വി ശ്വാസിയായിക്കഴിയാം എന്നു നാം ധരിച്ചുപോകുന്നു.
മൂന്ന്, ക്രൈസ്തവര്‍ എ ല്ലാവരുംതന്നെ മതേതര സ്വ ഭാവം പുലര്‍ത്തുന്നവരും പു രോഗമന നിലപാടുകള്‍ എടു ക്കുന്നവരുമാണ്. ഇത് നല്ലതും വേണ്ടതുമാണ്. എന്നാല്‍ ഇതി ന്‍റെ ഭാഗമായി ഒരുപക്ഷേ അ റിയാതെ സംഭവിക്കുന്ന ഒരു അപചയമുണ്ട്.വിശ്വാസം തി കച്ചും വ്യക്തിപരമായ ഒരു വി ഷയമാവുകയും പൊതുജീവി തത്തില്‍ ക്രിസ്തീയ വിശ്വാ സം മറച്ചുപിടിക്കേണ്ട സംഗ തിയാണെന്ന് വരികയും ചെ യ്യുന്നുണ്ട്. നമ്മുടെ ക്രിസ്തീ യ സ്വത്വം നാനാതരത്തില്‍ മാഞ്ഞുപോ കുന്നത് നാം ശ്രദ്ധിക്കേണ്ടതു ണ്ട്. ക്രൈസ്തവനാമങ്ങള്‍ ഒ രു സാക്ഷ്യമാണ്. സമര്‍പ്പിത -വൈദിക സമൂഹങ്ങളില്‍ നി ന്നുപോലും ക്രിസ്തീയ നാമ ങ്ങള്‍ പടിയിറങ്ങിപ്പോകുന്നത് ആശങ്കാജനകമാണ്. ക്രിസ് ത്യന്‍ പേരിട്ടാല്‍ കുഞ്ഞിന്‍റെ വിശ്വാസം കൂടും എന്നൊന്നും അവകാശപ്പെടുന്നില്ല. പക്ഷേ, ക്രിസ്തീയ വിശ്വാസത്തെ ക്കുറിച്ച് പൊതുസമൂഹത്തില്‍ അഭിമാനിക്കുന്നവരുടെ കു ലം വര്‍ദ്ധിച്ചുവരേണ്ടതുണ്ട്.
നാല്, വചനാധിഷ്ഠിതമാ യ അറിവിന്‍റെ അഭാവം. വച നം കേള്‍ക്കുന്നതില്‍നിന്നാണ് വിശ്വാസം ഉണ്ടാകുന്നതും വ ളരുന്നതും (റോമ 10:17). അതു വഴി നാം ദൈവത്തെ അറിയു ന്നു. ദൈവത്തെക്കുറിച്ച് ശരി ക്കും അറിയാത്തത് വിശ്വാസ ജ്വാല കെടുത്തിക്കളയും. ദൈ വ വചനത്തോട് അഭിനിവേശ മില്ലാത്ത സമൂഹങ്ങളില്‍ വി ശ്വാസം തണുത്തുറഞ്ഞുപോ കും. ധനികനായ യുവാവിനോ ട് ഈശോ ചോദിച്ചു, നിയമ ത്തില്‍ എന്ത് എഴുതിയിരിക്കു ന്നു, നീ എന്ത് വായിക്കുന്നു? (ലൂക്കാ 10:26). എന്നുപറ ഞ്ഞാ ല്‍, എഴുതിയിരിക്കുന്നതു മാ ത്രമല്ല, നീ അതില്‍ എന്ത്, എ ങ്ങനെ വായിച്ചെടുക്കുന്നു എ ന്നതും പ്രധാനമാണ്.
വിശ്വാസശോഷണത്തിന്‍റെ സാഹചര്യങ്ങള്‍
വിശ്വാസമെന്ന നിധി ചോ ര്‍ന്നുപോകുന്ന വഴികളാണ് മു കളില്‍ പറഞ്ഞത്. ഈ വിശ്വാ സനഷ്ടത്തെ ത്വരിതപ്പെടുത്തു ന്ന ഘടകങ്ങളുണ്ട്. അവയില്‍ ചിലത് താഴെ ചൂണ്ടിക്കാണി ക്കുകയാണ്. വിശ്വാസം ആഴ പ്പെടണമെങ്കില്‍ ഈ വിഷയ ങ്ങള്‍ നാം വേണ്ടപോലെ പരി ഗണിക്കാതെ തരമില്ല.
1. തെറ്റിയ മുന്‍ഗണനാക്രമം: വിശ്വാസജീവിതത്തില്‍ ദൈ വത്തെ സ്ഥാനം തെറ്റിച്ചു നിര്‍ ത്തുന്ന അവസ്ഥ പലര്‍ ക്കുമു ണ്ട്. അതായത്, ദൈവത്തിനു വേണ്ടി വിശ്വാസികള്‍ ജീവി ക്കേണ്ടതിനുപകരം, ദൈവ ത്തെക്കൊണ്ട് ജീവിക്കുന്ന രീ തിയാണത്. അതായത്, അ ത്യാവശ്യമുള്ളപ്പോള്‍ അവര്‍ ദൈവത്തെ വിളിക്കും; അപ്പോ ള്‍ ഇടപെടണം. പിന്നെ ദൈ വം മടങ്ങിക്കോളണം. കൂടുത ല്‍ ഇടപെടരുത്. ഇതാണ് ശൈ ലി. അനേകരുടെ പ്രാര്‍ഥനാ ജീവിതം ഈ രീതിയിലാണ്. ദൈവത്തെ ഇങ്ങനെ മാറ്റിനിര്‍ ത്തുന്നവര്‍ അവിടുത്തെ പി താവായി മനസ്സിലാക്കിയിട്ടില്ല. ഇത്തരക്കാര്‍ക്ക് വിശ്വാസം ഒ രു ബന്ധമല്ല, മറിച്ച് ആവശ്യ മുള്ളപ്പോള്‍ അണിയുകയും അല്ലാത്തപ്പോള്‍ ഊരുകയും ചെയ്യാവുന്ന വര്‍ണ്ണക്കുപ്പായ മാണ്. വിശ്വാസത്തിന്‍റെ പി ഴച്ച മുന്‍ഗണനാക്രമം എല്ലാ രംഗത്തേക്കും വ്യാപിക്കും. ഉ ദാഹരണത്തിന്, സഭയെ വെ റും സമുദായമാക്കിയും വൈ ദികരെ സഭാധികാരികള്‍ ആ ക്കിയും കൂദാശകളെ വെറും ക ര്‍മ്മാനുഷ്ഠാനമാക്കിയും മുന്‍ ഗണനകള്‍ തലതിരിഞ്ഞു പോകും.
2. അവഗണിക്കപ്പെടുന്ന ദൈ വാനുഭവം: വിശ്വാസം വേരു പിടിക്കുന്നതും വളരുന്നതും ദൈവാനുഭവത്തിന്‍റെ തണ ലിലാണ്. പക്ഷേ, ദൈവാനുഭ വം അവഗണിക്കപ്പെടുന്ന അ വസ്ഥ പൊതുവേയുണ്ട്. ദൈ വാനുഭവം ലഭിക്കണമെന്ന് ആ ഗ്രഹിക്കുകയോ അതിനു ശ്ര മിക്കുകയോ ചെയ്യാതെ വിശ്വാ സികള്‍ അനുഷ്ഠാനങ്ങളില്‍ മാത്രം അഭിരമിക്കുന്ന സ്ഥിതി യാണ്. അചാരങ്ങള്‍ അവഗ ണിക്കുകയല്ല,അവയിലൂടെ അനുഭവത്തിലേക്ക് പ്രവേശി ക്കുകയാണ് വേണ്ടത്. ദൈവാ നുഭവത്തിന്‍റെ തലം തള്ളിക്ക ളയുന്നവരില്‍ ജീവിതത്തിന്‍റെ സമസ്തമേഖലകളിലേക്കും വിശ്വാസം കിനിഞ്ഞിറങ്ങുക യില്ല.
3. ഭൗതികവാദത്തിന്‍റെ സ്വാ ധീനം: കാണാവുന്നതും ലാഭ കരവുമായ മൂല്യങ്ങളുടെ സ്വാ ധീനം ദൈവവിശ്വാസത്തെ ഞെരുക്കും. പണം, അധികാ രം, സ്ഥാനം, സുഖസൗകര്യ ങ്ങള്‍, പ്രശസ്തി തുടങ്ങിയ മൂ ല്യങ്ങള്‍ ഭൗതികലോകത്തി ന് അപ്പുറത്തുള്ള കാര്യങ്ങളി ല്‍ വിശ്വാസം അര്‍പ്പിക്കാന്‍ മ നുഷ്യരെ തടസ്സപ്പെടുത്തുന്നു ണ്ട്. ഭൗതികമായതു മാത്രമേ നിലവിലുള്ളൂ എന്ന പ്രഘോ ഷിക്കുന്ന പ്രത്യശാസ്ത്രങ്ങ ളും മാധ്യമങ്ങളും ഇതിന് വ ളംവക്കുന്നുമുണ്ട്.
4. വിശ്വാസവിരുദ്ധമായ പ്ര ചരണങ്ങള്‍: പല കോണുക ളില്‍നിന്നും പല ലക്ഷ്യങ്ങ ളോടെ ഇത് സംഭവിക്കുന്നു ണ്ട്. സഭക്കെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആക്രമ ണങ്ങളാണെങ്കിലും ഫലത്തി ല്‍ അത് വിശ്വാസശോഷണ ത്തിലേക്ക് നയിക്കാം. പലത രം തത്പരകക്ഷികള്‍ക്ക് ഇ തില്‍ പങ്കുണ്ടാകും.
5. വിശ്വാസപരിശീലന രംഗ ത്തെ പോരായ്മകള്‍: സമഗ്ര മായ വിശ്വാസപരിശീലന പ ദ്ധതി നമുക്കുണ്ട്. പല മേന്മ കള്‍ അതിന് അവകാശപ്പെ ടാം. എന്നാല്‍ വിശ്വാസപരി ശീലനത്തെക്കാള്‍ വിശ്വാസ വിഷയങ്ങള്‍ പഠിപ്പിക്കുന്നതി നാണ് മിക്കപ്പോഴും ഊന്നല്‍. ഈ രംഗത്തെ അങ്ങേയറ്റത്തെ ക്രമീകൃത സ്വഭാവം (ീ്ലൃ്യെലൊേമശ്വേമശേീി) എന്തുമാത്രം ഗു ണദോഷങ്ങള്‍ ഉണ്ടാക്കുന്നു ണ്ട് എന്ന് ചര്‍ച്ചചെയ്യേണ്ടതു ണ്ട്. വിശ്വാസപരിശീലനത്തി ന്‍റെ ശക്തി-ദൗര്‍ബല്യങ്ങള്‍ പരിശോധിക്കാന്‍ പന്ത്രണ്ടു വ ര്‍ഷം വിശ്വാസപരിശീലനം സി ദ്ധിച്ച വിദ്യാര്‍ഥികളുടെ പൊ തുവേയുള്ള തുടര്‍ ആഭിമുഖ്യ ങ്ങള്‍ പരിഗണിച്ചാല്‍ മതി.
6. മിതവാദത്തോടുള്ള മമത യില്ലായ്മ: വിശ്വാസവിഷയ ങ്ങളില്‍ തീവ്രവാദമോ തീവ്ര സ്വഭാവമോ കലരുന്നിടത്ത് കു റെ വിശ്വാസികളെങ്കിലും ഓടി ക്കൂടും. ഒരല്പം വലിച്ചുനീട്ടി യ ഉദാഹരണം പറഞ്ഞാല്‍, കു രിശിന്‍റെ വഴി നട ത്തുന്നതി നേക്കാള്‍ കൂടുതല്‍ ആളുകള്‍ കുരിശുയുദ്ധം നടത്താന്‍ ത യാറായേക്കും. രണ്ടാമത്തേതി ന് പരാക്രമണ സ്വഭാവമുണ്ട്; ആദ്യത്തേതിന് പരിത്യാഗത്തി ന്‍റെ സ്വഭാവമാണ്. ക്രിസ്തീയ വിശ്വാസവഴികളില്‍ തീവ്രവാ ദമില്ല; തീവ്രരീതികളും സ്വീ കാര്യമല്ല. വിശ്വാസവിഷയ ങ്ങള്‍ മന്ദസ്ഥായിയില്‍ സ്വീക രിക്കാന്‍ ഇക്കാര്യം ചുരുക്കം ചിലരെയെങ്കിലും പ്രേരിപ്പി ക്കുന്നുണ്ടാവും. തീവ്രവാദ സ്വഭാവമുള്ള മതവിശ്വാസങ്ങ ളിലേക്ക് നമ്മുടെ കുട്ടികള്‍ പോലും ആകര്‍ഷിക്കപ്പെടു ന്നുണ്ട് എന്നത് സത്യമാണ്.
7. അജപാലന ശുശ്രൂഷയുടെ പരിമിതികള്‍: മനുഷ്യാവസ്ഥ യുടെ സമസ്ത മേഖലകളി ലേക്കും വിശ്വാസത്തെ അടു പ്പിക്കാന്‍ സാധിക്കുന്നത് അജ പാലന ശുശ്രൂഷയിലൂടെയാ ണ്. അതിലെ പരാജയം വി ശ്വാസത്തെ ഒരു അന്യവിഷയ മായി മാറ്റിനിര്‍ത്താന്‍ കുറെ പ്പേരെയെങ്കിലും പ്രേരിപ്പിക്കു ന്നുണ്ട്. അജപാലകര്‍ വിശ്വാ സികളോട് എന്തുമാത്രം സം വദിക്കുന്നുണ്ട് എന്നത് വലിയ ചോദ്യമാണ്. ഉദാഹരണത്തി ന്, കടബാധ്യത, മാറാരോഗ ങ്ങള്‍, ബന്ധത്തകര്‍ച്ചകള്‍, പൈശാചിക ബന്ധനങ്ങള്‍, പാപഭാരം, ദാരിദ്ര്യം എന്നിവ യിലൂടെ കടന്നുപോകുന്ന വി ശ്വാസിക്കറിയേണ്ടത് തന്‍റെ വിശ്വാസം ഈ വിഷയത്തില്‍ തന്നോട് എന്തു പറയുന്നു എ ന്നതാണ്. അബ്രാഹത്തിന്‍റെ യും ഇസഹാക്കിന്‍റെയും യാ ക്കോബിന്‍റെയും ദൈവം എന്ന വിശേഷണത്തില്‍ ചരിത്ര ത്തില്‍ ഇടപെടുന്ന ദൈവത്തി ന്‍റെ മുഖമാണ് തെളിഞ്ഞു വരുന്നത്. സ്വന്തം ജീവിതത്തി ല്‍ ദൈവം ഇടപെടുന്നത് കാ ണാനായാല്‍ വിശ്വാസം ശത ഗുണീഭവിക്കും. സര്‍വശക്ത നും പിതാവുമായ ദൈവം നി ന്‍റെ ജീവി തത്തില്‍ ഇടപെടും എന്ന് വ്യക്തിപരമായി പറയാ നും അത് സാധ്യമാക്കാനുമാ ണ് അജപാ ലനശുശ്രൂഷകര്‍.
8. വിശ്വാസ സമൂഹത്തിലെ എതിര്‍സാക്ഷ്യങ്ങള്‍: വിശ്വാ സസാക്ഷ്യം വിശ്വാസം ജ്വലി പ്പിക്കുന്നതുപോലെ, എതിര്‍ സാക്ഷ്യങ്ങള്‍ അത് കെടുത്തി ക്കളയും. പ്രഘോഷിക്കപ്പെടു ന്നതിനും ആചരിക്കപ്പെടുന്ന തിനും വിരുദ്ധമായ ഏത് ശൈ ലിയും നിലപാടും പ്രവൃത്തി യും എതിര്‍സാക്ഷ്യമാണ്. പ ണത്തോടുള്ള അമിത താത്പ ര്യവും ശുശ്രൂഷാമനോഭാവ ത്തെ തോല്പ്പിക്കുന്നതരം അ ധികാരപ്രയോഗങ്ങളുമാണ് ഏറ്റവും വലിയ എതിര്‍സാ ക്ഷ്യങ്ങള്‍. വിശ്വാസജീവിത ത്തിലെ ഏറ്റവും വലിയ വെ ല്ലുവിളി സാക്ഷികളുടെ കുറ വാണ്. വിശ്വാസത്തെക്കുറി ച്ചുള്ള വെറും പ്രബോധനം വിശ്വാസം ജനിപ്പിക്കുകയില്ല. ഹെബ്രായര്‍ക്കുള്ള ലേഖനം പതിനൊന്നാം അദ്ധ്യായം വി ശ്വാസം എന്താണെന്ന് പഠിപ്പി ക്കുന്നുണ്ട്. വിശ്വാസത്തിന്‍റെ ആശയവിശദീകരണം ആദ്യ ത്തെ കേവലം മൂന്ന് വാക്യങ്ങ ളില്‍ ഒതുക്കിനിര്‍ത്തി. ബാക്കി മുപ്പത്തേഴു വാക്യങ്ങളും വി ശ്വാസം ജീവിച്ച സാക്ഷികളെ ക്കുറിച്ചുള്ള വിവരണമാണ്. വേറെ വാക്കുകളില്‍, മൂന്ന് മി നിറ്റ് വിശ്വാസതത്വം പറയുന്ന വര്‍ മുപ്പത്തിയേഴു മിനിറ്റ് വി ശ്വാസസാക്ഷികളെക്കുറിച്ച് പറയണം.
നാം ആഗ്രഹിച്ചാലോ ശ്ര മിച്ചാലോ നമ്മില്‍ വിശ്വാസം തനിയെ ബലപ്പെടുകയില്ല. അത് ഉന്നതത്തില്‍നിന്ന് നല് കപ്പെടേണ്ട കൃപയാണ്. അത് സ്വീകരിക്കാനുള്ള അനുകൂല അന്തരീക്ഷം ഉണ്ടാക്കാനേ ന മുക്ക് കഴിയൂ. അതിനുവേണ്ടി നമ്മില്‍ വരുത്തേണ്ട പരിവര്‍ ത്തനങ്ങളില്‍ ശ്രദ്ധിക്കുന്നതി നുപകരം, പ്രാഥമികമായി വി ശ്വാസവിരു ദ്ധരെ വേട്ടയാടാന്‍ ഒരുമ്പെട്ടാല്‍ സഭയില്‍ വിശ്വാ സം വര്‍ദ്ധിക്കും എന്ന് കരുതേ ണ്ടതില്ല.

Share on facebook
Share on twitter
Share on whatsapp