Menu Close
കുരുന്നു ജീവനുകളെ കൊന്നൊടുക്കുന്ന ക്രൂരതയോട് സന്ധിയില്ല
October 9, 2020

Janaprakasam

വാഷിംഗ്ടണ്‍ ഡി‌സി: അമ്മയുടെ ഉദരത്തില്‍വെച്ച് തന്നെ കുരുന്നു ജീവനുകളെ കൊന്നൊടുക്കുന്ന ക്രൂരതയോട് സന്ധിയില്ലെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വീണ്ടും വ്യക്തമാക്കികൊണ്ട് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഇന്നലെ ഒക്ടോബര്‍ 7ന് രാത്രിയില്‍ കമല ഹാരിസുമായി നടത്തിയ വൈസ് പ്രസിഡന്‍ഷ്യല്‍ സംവാദത്തിലാണ് പെന്‍സ് തന്റെ പ്രോലൈഫ് നിലപാട് ആവര്‍ത്തിച്ചത്. താന്‍ പ്രോലൈഫ് നിലപാടുള്ള ആളാണെന്നും അതിന്റെ പേരില്‍ ക്ഷമചോദിക്കുകയില്ലായെന്നും പെന്‍സ് പറഞ്ഞു. മനുഷ്യജീവന്റെ മഹത്വത്തിന്റെ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്നതിന്റെ പേരില്‍ മാപ്പ് പറയാത്ത ഒരു പ്രസിഡന്റിന്റെ വൈസ് പ്രസിഡന്റായി സേവനം ചെയ്യുന്നതിലും വലിയ അഭിമാനം തനിക്കില്ലെന്നും പെന്‍സ് കൂട്ടിച്ചേര്‍ത്തു. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയാണ് പെന്‍സ് തന്റെ പ്രോലൈഫ് നിലപാട് ആവര്‍ത്തിച്ചത്.

പ്രസവത്തിന് തൊട്ടു മുന്‍പ് വരെയുള്ള ഗര്‍ഭഛിദ്രത്തെ പിന്തുണക്കുന്നവരാണ് ജോ ബൈഡനും, കമല ഹാരിസുമെന്ന് അവരുടെ അബോര്‍ഷന്‍ പിന്തുണയേയും, നികുതിദായകരുടെ പണം കൊണ്ട് അബോര്‍ഷന്‍ പ്രചരിപ്പിക്കുവാനുള്ള ശ്രമങ്ങളേയും പരാമര്‍ശിച്ചുകൊണ്ട് പെന്‍സ് പ്രസ്താവിച്ചു. അമേരിക്കന്‍ പ്രസിഡന്റിന്റേയും, വൈസ് പ്രസിഡന്റിന്റേയും പ്രോലൈഫ് നിലപാടും അടിയുറച്ച ക്രൈസ്തവ വിശ്വാസവും പ്രശസ്തമാണ്. അതിനാല്‍ പല ക്രൈസ്തവ സഭകളുടെയും പരോക്ഷ പിന്തുണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിക്കുന്നുണ്ട്. അമേരിക്കയുടെ ചരിത്രത്തില്‍ വാര്‍ഷിക മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച ആദ്യ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. ഇത്തരത്തില്‍ ജീവന്റെ മഹനീയതയെ ഉയര്‍ത്തി പിടിക്കുന്ന ശക്തമായ നിലപാടുള്ളതിനാല്‍ ഡൊണാള്‍ഡ് ട്രംപിന് കീഴിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്കാണ് പ്രോലൈഫ് സമൂഹം പിന്തുണ നല്‍കുന്നത്
.

Share on facebook
Share on twitter
Share on whatsapp