ജോസഫ് മേരി മൈക്കിള്‍ 2020 September-Page 11
പരിശുദ്ധ ദൈവമാതാവ് ന മ്മുടെ കര്‍ത്താവായ ഈശോമിശിഹായെ ജെറുസലേം ദേ വാലയത്തില്‍ ശുദ്ധീകരണത്തി ന്റെ നാള് വന്നപ്പോള്‍, ശിമയോ ന് എന്ന മഹാത്മാവിന്റെ കരങ്ങളില്‍ ഏല്‍പ്പിച്ചുവെന്ന് ധ്യാ നിക്കുക…
ഇവിടെ ശിമയോന്റെ പ്രാ യം എത്രയാണ്? 65 വയസ്സ് ക ഴിഞ്ഞിരിക്കുന്നു എന്നാണ് സ ഭാ പണ്ഡിതന്മാരുടെ നിഗമനം. ഒരു പക്ഷേ, ദീര്‍ഘമായ കാലഘട്ടത്തിന്റെ കാത്തിരിപ്പിന്റെ ഫലമായിരിക്കാം ആ ശുദ്ധീകരണ തിരുനാള്‍.
“നമ്മുടെ ഈ പ്രായത്തി ന് ഈ അഭിനയം ചേര്‍ന്നതല്ല. എലയാസര്‍ തൊണ്ണൂറാം വ യസ്സില്‍ മതം മാറിയെന്ന് ചെ റുപ്പക്കാര്‍ വിചാരിക്കും. ഒരു ചെറിയ നിമിഷം കൂടി ജീവിക്കുവാന്‍ വേണ്ടി എന്റെ ഈ അഭിനയം മൂലം ഞാന്‍ അവരെ വ ഴിതെറ്റിക്കുകയും എന്റെ വാര് ദ്ധക്യത്തെ പങ്കിലവും അപമാനിതവും ആക്കുകയും ചെ യ്യും” (2 മക്കബായര്‍ 6:24-25).
“എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെ യ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവസാനദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍ എന്റെ ശരീരം യ ഥാര്‍ത്ഥ ഭക്ഷണമാണ്. എന്റെ ര ക്തം യഥാര്‍ത്ഥ പാനീയമാ ണ്”(യോഹ. 6:54-55).
മഹാമാരി ലോകമാകെ പ ടര്ന്നുപിടിക്കുമ്പോള് നാം ക രുതലെടുക്കണം. വിവേകപൂ ര്‍വ്വം ജീവിക്കണം. അത് നിത്യജീവന്റെ അപ്പം പ്രായമേറിയവര്‍ക്ക് നിരസിച്ചുകൊണ്ടാവരുത്. മഹാമാരിയില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ പെസഹാക്കുഞ്ഞാടിന്റെ രക്തം കട്ടിളപ്പടിയിന്മേല്‍ തളിക്കപ്പെടണം; ആ ര ക്തം പാനം ചെയ്യണം. മാനുഷി ക പ്രമാണങ്ങള്‍ക്ക് ഒരു പ രിധിയിലേറെ പ്രാധാ ന്യം നല്‍കിയിട്ട്, ദൈ വവചനത്തെ ഐ തിഹ്യ പെരുമയിലേക്ക് തരംതാഴ്ത്തരുത്.
“എന്റെ വചനം അ നുസരിക്കുകയും എന്നെ സ്നേ ഹിക്കുകയും ചെയ്യുന്നവ രുടെ ആയി രമായിരം തലമുറ വരെ ഞാന്‍ കരുണ കാണിക്കും” (പുറപ്പാട് 20:6). വചനം ഈശോയാണ്; മായം ചേര്‍ക്കാതെ പാലിക്കണം. എന്നുകരുതി വിവേകശൂന്യമായി പ്രവര്‍ത്തിക്കരുത്. “ഞാന്‍ പ്രാര്‍ത്ഥിച്ചു എനിക്ക് വിവേകം ലഭിച്ചു” (ജ്ഞാനം 7:7). ഒരു വിദേശരാജ്യത്ത് ബൈ ബിളുമായി ഒരു യുവാവ് മൃഗശാലയിലെ സിംഹത്തിന്റെ കൂട്ടിലേക്ക് കയറിച്ചെന്നു. ‘ദാനിയേ ല്‍ പ്രവാചകന് സിംഹക്കുഴിയില്‍ സംരക്ഷിക്കപ്പെട്ടു.’ ഇ തായിരുന്നു പ്രചോദനം. അതിദയനീയം! യുവാവിനെ സിംഹം പിടിച്ചു തിന്നു.
നീന്തലറിയാത്ത ഒരു മ നുഷ്യന് 91-ാം സങ്കീര്‍ത്തനം ചൊ ല്ലി കടലില്‍ ചാടി. വളരെ പെട്ടെന്നുതന്നെ അദ്ദേഹം മുങ്ങിമരിച്ചു. ഈ രണ്ടുസംഭവങ്ങളും വിവേകശൂന്യതയുടെ ഫലങ്ങളാണ്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ 65 വയസ്സിനു മു കളില്‍ പ്രായമുള്ളവര്‍ക്ക് ദേ വാലയത്തില്‍ പോകാന്‍ കര് ശന നിയന്ത്രണങ്ങളുണ്ട്. രോഗസമ്പര്‍ക്കം തടയുവാന്‍ വേണ്ടിയാണത്, അംഗീകരിക്കുന്നു, ബഹുമാനിക്കുന്നു, തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. 65 വയസ്സുള്ള പേരപ്പന് മുടി കറുപ്പിച്ചിട്ട് ബിവറേജസ് കോര്‍പ്പറേഷനില്‍ പോകാം, ഏറ്റവും കൂടുതല്‍ അപരിചിതര്‍ എത്തു ന്ന ആശുപത്രിയില്‍ പ്രമേഹം പരിശോധിക്കാന്‍ പോകാം, പെന്ഷന് വാങ്ങാന്‍ പോകാം, ചായക്കടകളിലും കടത്തിണ്ണകളിലും ഇരിക്കാം, ഒരു കുഴപ്പവുമില്ല. സമ്പര്‍ക്കസാധ്യതകള്‍ തീരെയുമില്ല. നിത്യജീവന്റെ അപ്പം സ്വീകരിക്കുവാന്‍ ഇടവക ദേവാലയത്തില്‍ പോയാല്‍ പ്രശ്നം.
ഇതൊരു ചാനല്‍ ചര്ച്ചയല്ലാത്തതുകൊണ്ട് മറ്റൊരു കാര്യത്തിലേക്ക് കടക്കാം. അത് ആത്മാവിന്റെ രക്ഷയെക്കുറിച്ചാണ്. അതിനെക്കുറിച്ച് ചിന്തിക്കണമെങ്കില്‍ പരിശുദ്ധാത്മാവിന്റെ സംസര്‍ഗ്ഗം വേണം.
‘എന്നാല്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞപ്പോള്‍ അ വര് ശക്തി പ്രാപിച്ചു”(അപ്പ. 1: 8). നിത്യജീവനെക്കുറിച്ച്, ക ത്തോലിക്കസഭയുടെ കൂദാശകളെക്കുറിച്ച് നമ്മള് കത്തോലിക്കരെങ്കിലും മനസ്സിലാക്കണം. പ്രായമേറിയവര്‍ക്ക് കുമ്പസാരിക്കുവാനും ഈശോയെ സ്വീകരിക്കുവാനുമുള്ള അവസരം നല്‍കേണ്ടേ? രോഗീലേപനം എന്ന കൂദാശയെ ഒരു മഹാമാരിക്ക് തടസ്സപ്പെടുത്താമെന്നാ ണോ നാം വിവക്ഷിക്കേണ്ടത്?
ഈശോ വഴിയും സത്യവുമാണ്. പ്രശ്നത്തിന്റെ പരിഹാരവുമാണ്; ജീവനുമാണ്. ഒരു കാ ലത്ത് പള്ളിക്കു വേണ്ടി ശ്രമ ദാ നം നടത്തി, ഉപവാസമെടുത്ത് പ്രാര്‍ത്ഥിച്ച നമ്മുടെ അപ്പച്ച ന്മാര്‍ക്കും അമ്മച്ചിമാര്‍ക്കും ഈ ശോയെ സ്വീകരിക്കുവാന്‍ എ ന്തു ചെയ്യണം? കൗദാശിക ജീ വിതത്തില്‍ നി ന്ന് താല്‍ക്കാലികമായി തടയപ്പെട്ടിരിക്കുന്ന അ വര്‍ക്കുവേണ്ടി എന്തുചെയ്യാം? ഉന്നതതലത്തില്‍ ആലോചിക്കേണ്ടിയിരിക്കുന്നു.
ഇക്കഴിഞ്ഞ ദുഃഖവെള്ളിയാഴ്ച കേരളസഭയിലെ ഒരു യുവവൈദികന് യാത്രാനുമതിക്കുള്ള പാസ്സ് പോലീസ് സ്റ്റേ ഷനില്‍ നിന്ന് വാങ്ങി. വലിയ സാ മൂഹിക പ്രതിബദ്ധതയൊന്നുമില്ലാത്ത ഒരു അല്മായനെയും കൂടെക്കൂട്ടി ഒരു യാത്രപോയി. അത് ഒത്തിരി പ്രായം ചെന്ന ഒ രു അമ്മച്ചിക്ക് ദിവ്യകാരുണ്യം നല്കുവാനായിരുന്നു. ഓര്‍മ്മവെച്ച നാള് മുതല്‍ ഈശോയെ സ്നേഹിച്ച് സഭയ്ക്ക് വിധേയപ്പെട്ട് ജീവിച്ച അമ്മച്ചിക്ക് ഈ ശോയെ കൊടുത്തിട്ട് തിരിച്ചുവന്നപ്പോള്‍ കൂടെയുണ്ടായിരു ന്ന അല്മായന്റെ കണ്ണുനിറഞ്ഞൊഴുകി. അ ത് സഭയോടുള്ള സ്നേഹത്തിന്റെയും തീക്ഷ്ണതയുടെയും പ്രതീകമായിരുന്നു. ഇ വിടെ ഈ വൈദികന് ചെയ്ത അതേ പ്ര വൃത്തി തന്നെയാണ് ഒരു കാല ത്ത് തോമാശ്ലീഹായും വി. പാദ്രെ പിയോയും വി. അ ന്തോണീസും വി. പാട്രിക്കും ചെയ്തത്. ഈശോമിശിഹായ് ക്ക് സ്തുതിയായിരിക്കട്ടെ!!